നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു

രാഹുല്‍.
ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എടതിരിഞ്ഞി മരക്കമ്പനിക്കടുത്ത് വില്വമംഗലത്ത് ബാബുവിന്റെ മകന് രാഹുല്‍(25) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതോടെ പോട്ട- മൂന്നുപീടിക സംസ്ഥാനപാതയില്‍ കെഎസ് പാര്‍ക്കിനു മുമ്പില്‍ വച്ചായിരുന്നു അപകടം. ബൈക്കില്‍ ജോലിക്കു പോവുമ്പോള്‍ ആയിരുന്നു അപകടം. ഉടനെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ബജാജ് ഫിന്‍കോര്‍പ്പിലെ എക്സിക്യൂട്ടീവ് ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. അമ്മ: സിന്ധു. സഹോദരന്: ഗോകുല്‍. സംസ്കാരം ഇന്നു നടക്കും.