ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുവര്‍ഷം; കല്‍പറമ്പിലെ പകല്‍ വീട് അടഞ്ഞു തന്നെ
കല്പറമ്പ് കോസ്മോപോളിറ്റന്‍ ക്ലബ് ആന്‍ഡ് ലൈബ്രറി കെട്ടിടത്തിനോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന പകല്‍വീട്.
ആവശ്യമായ സാധനങ്ങള്‍ ഒരുക്കിയില്ലെന്ന് ആരോപണം
കല്പറമ്പ്: പ്രദേശത്തെ വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും സമയം ചെലവഴിക്കുന്നതിനുമായി പൂമംഗലം പഞ്ചായത്ത് നിര്‍മിച്ച പകല്‍വീട് ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും തുറക്കുന്നില്ലെന്ന് പരാതി. കല്പറമ്പ് കപ്പേള വഴി പൈങ്ങോട് ഭാഗത്തേക്ക് പോകുന്ന റോഡില്‍ കോസ്മോപോളിറ്റന്‍ ക്ലബ് ആന്‍ഡ് ലൈബ്രറിയോട് ചേര്‍ന്നാണ് പകല്‍വീട് നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ ആവശ്യപ്രകാരമായിരുന്നു നിര്‍മാണം. ഇതിനായി ജില്ലാ പഞ്ചായത്ത് ക്ലബ് ആന്‍ഡ് ലൈബ്രറിക്ക് 20 ലക്ഷവും പകല്‍വീടിന് 10 ലക്ഷവും അനുവദിച്ചിരുന്നു.
ഈ തുക ഉപയോഗിച്ചാണ് 1250 ചതുരശ്രഅടിയില്‍ ഒരു വശത്ത് ലൈബ്രറിയും ഇടതുഭാഗത്ത് പകല്‍വീടുമായി പുതിയ കെട്ടിടം നിര്‍മിച്ചത്. 2020 ജൂലായില്‍ അന്നത്തെ എംഎല്‍എ ആയിരുന്ന കെ.യു. അരുണന് ലൈബ്രറി കെട്ടിടവും അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മേരി തോമസ് പകല്‍വീടും ഉദ്ഘാടനം ചെയ്തു. കോവിഡിനെ തുടര്‍ന്ന് തുറക്കാന്‍ കഴിയാതെ അടച്ചിട്ട പകല്‍വീട് പിന്നീട് നാളിതുവരേയും തുറക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പകല്‍വീട്ടിലേക്ക് ആവശ്യമായ സാധനസാമഗ്രികളോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പകല്‍വീട് തുറക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ രണ്ട് ലക്ഷത്തോളം രൂപ ആവശ്യമാണ്. എന്നാല്‍ തനത് വരുമാനമില്ലാത്ത, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പഞ്ചായത്തായതിനാല്‍ ഇതിനാവശ്യമായ തുക വകയിരുത്താന്‍ സാധിച്ചിട്ടില്ല. അതേസമയം പകല്‍വീട് തുറക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തും പഞ്ചായത്തും സംയുക്തമായി രണ്ട് ലക്ഷം രൂപ വകയിരുത്തി സാധനങ്ങള്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അവ കിട്ടിയാല്‍ ഉടന്‍ തന്നെ പകല്‍വീട് തുറക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു.

മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് തണല്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം നടത്തി
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കലോത്സവം നടത്തി