സുമനസുകളുടെ സഹകരണത്തോടെ നിര്‍മിച്ച സ്നേഹ വീടിന്റെ താക്കോല്‍ കൈമാറി
ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കായി സുമനസുകളുടെ സഹകരണത്തോടെ നിര്‍മിച്ചു നല്കിയ സ്നേഹ വീടിന്റെ താക്കോല്‍ സമര്‍പ്പണ ചടങ്ങ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഓലമേഞ്ഞ് ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയ ചുമരുകള്‍ ഇല്ലാത്ത വീട്ടില്‍ കഴിഞ്ഞിരുന്ന ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കായി സഹപാഠികളും അധ്യാപകരും ചേര്‍ന്ന് സുമനസുകളുടെ സഹകരണത്തോടെ നിര്‍മിച്ച നല്കുന്ന സ്നേഹ വീടിന്റെ താക്കോല്‍ മന്ത്രി ഡോ. ആര്. ബിന്ദു കൈമാറി. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്, വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്, ക്രൈസ്റ്റ് കോളജിലെ തവനിഷ് സംഘടന, പ്രവാസിയായ മനോജ് തൈവളപ്പില്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹായവും ലഭിച്ചിരുന്നു.
പ്രിന്‍സിപ്പല്‍ എം.കെ. മുരളി, പിടിഎ പ്രസിഡന്റ് വി. ഭക്തവത്സലന്, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വാര്‍ഡംഗം ടി.എ. സന്തോഷ്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജു ജോസ് കൂനന്‍, ലയണ്‍സ് ലേഡി പ്രസിഡന്റ് ഡോ. ശ്രുതി ബിജു, വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് രക്ഷാധികാരി കെ.വി. ശശീന്ദ്രന്, സിസ്റ്റര്‍ റോസ് ആന്റോ, ലാലു മാസ്റ്റര്‍, പി. ഭരത് കുമാര്‍, വി.ആര്. ബിനോയ് എന്നിവര്‍ സി.പി. ഷാജി എന്നിവര്‍ പ്രസംഗിച്ചു. തന്റെ വീട്ടില്‍ കറന്റ് ഇല്ലെന്നും മെഴുകുതിരി വെട്ടത്തിലാണു പഠനം എന്നും സങ്കടം പങ്കുവച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ വൈദ്യുതി കണക്ഷന് ലഭ്യമാക്കാന്‍ അധ്യാപകര്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തിലാണ് എടക്കുളം കനാല്‍പാലം പരിസരത്തെ വീടിന്റെ ദുരവസ്ഥ മനസിലായത്. തുടര്‍ന്നാണ് വീടൊരുക്കാന്‍ അധ്യാപകരും വിദ്യാര്‍ഥികളും മുന്നിട്ടിറങ്ങിയത്.

തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്‍ക്രീറ്റിടല്‍ ഹൈക്കോടതി നല്കിയ സമയപരിധി തീര്‍ന്നു
മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളില്‍ വാര്‍ഷികാഘോഷവും പുതിയ സ്കൂള്‍ ബസിന്റെ ഫഌഗ് ഓഫ് കര്‍മ്മവും നടത്തി
ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) 2026 നാഷണല്‍ അവാര്‍ഡ് ജോസ് മാമ്പിള്ളിക്ക്
കരുവന്നൂര്‍ സിഎല്‍സി കേശദാന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം
ഫാ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. നൈജില്‍ തോമസിന്