വ്യത്യസ്തമായ കഥയുമായി ഷസ പര്വിന് നാടോടിനൃത്തത്തില്‍ ഒന്നാമത്
നാടോടിനൃത്തം യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷബ പര്വിന് (ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചെന്ത്രാപ്പിന്നി)
ഇരിങ്ങാലക്കുട: നാടോടിനൃത്തത്തിലെ പതിവുവിഷയങ്ങളായ മലവേടനും കാക്കാത്തിയും കുറവനും കുറത്തിയുമല്ലാതെ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥയുമായാണ് ഷസ പര്വിന് ഒന്നാമതെത്തിയത്. യുപി വിഭാഗം നാടോടിനൃത്ത മത്സരത്തില്‍ 13 മത്സരാര്‍ഥികളാണ് തങ്ങളുടെ ചടുല ചുവടുകളുമായി പകര്‍ന്നാടിയത്. നടനചാരുതയും കഥാവൈവിധ്യവും കൊണ്ട് ഷസ പര്വിന് യുപി വിഭാഗത്തില്‍ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. മൂന്നുപേര്‍ രണ്ടാം സ്ഥാനവും രണ്ടു പേര് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അച്ഛനില്ലാത്ത പെണ്‍കുട്ടിയെ അമ്മ വളരെ കഷ്ടപ്പെട്ട് വളര്‍ത്തുകയും 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടി ഒരു വരുത്തനുമായി ഒളിച്ചോടുകയും എന്നാല്‍ അവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചതോടെ അവന് അവരെ ഉപേക്ഷിച്ച് പോകുകയും തുടര്‍ന്ന് അവള് അനുഭവിക്കുന്ന ദുരിതങ്ങളും അവസാനം ഒരു പാമ്പിനാല്‍ അവളുടെയും മകളുടെയും ജീവിതം അവസാനിക്കുന്നതുമാണ് ഷസ അവതരിപ്പിച്ചത്. ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്കൂൡ ആറാം ക്ലാസില്‍ പഠിക്കുന്ന ഷസ പര്വിന് കലോത്സവത്തില്‍ ഗ്രൂപ്പ് ഡാന്‍സ്, ഭരതനാട്യം, മോണോആക്ട് തുടങ്ങിയവയിലും തിളങ്ങിനിന്നിരുന്നു. സുരജ് ചേര്‍പ്പാണ് നാടോടിനൃത്തത്തില്‍ പരിശീലകനായിരുന്നത്. രാജേഷാണ് ചമയം ഒരുക്കിയത്. കുട്ടമംഗലം സ്വദേശികളായ ഷാജിയുടെയും ഷൈലയുടെയും മകളാണ്.




ഗീവര്‍ഗീസ് പുണ്യാളന് പാമ്പിനെ വധിക്കുന്ന കഥയുമായി പരിചമുട്ടില്‍ അജയ്യരായി മറ്റത്തൂരിലെ ചുണകുട്ടികള്‍
സ്വര്‍ണകപ്പില്‍ മുത്തമിട്ട്….. കുടമടക്കാതെ 28 ാം തവണയും വിജയക്കുട ചൂടി ഇരിങ്ങാലക്കുട
ക്രൈസ്തവ പാരമ്പര്യത്തിന്റെ പെരുമയില്ഹൃദ്യമായി മാര്‍ഗംകളി
ഹാസ്യഭാവങ്ങള്‍ ചിറകുവിരിച്ചു, നിറഞ്ഞ സദസില്‍ മോഹിനിയാട്ടം
ചുവടുപിഴയ്ക്കാതെ എടതിരിഞ്ഞി, പൂരക്കളിയില്‍ ഇരട്ടവിജയം
നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള പോര്‍വിളിയും യുദ്ധവും