ചുവടുപിഴയ്ക്കാതെ എടതിരിഞ്ഞി, പൂരക്കളിയില്‍ ഇരട്ടവിജയം
പൂരക്കളി ഹൈസ്കൂള്‍ വിഭാഗം എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ എടതിരിഞ്ഞി എച്ച്ഡിപിഎച്ച്എസ് ടീം.
ഇരിങ്ങാലക്കുട: ചെമ്പട്ടുചുറ്റി കച്ചമുറുക്കി ഇക്കുറിയും എടതിരിഞ്ഞി എച്ച്ഡിപിഎച്ച്എസ്എസ് സംസ്ഥാന കലോത്സവത്തിന് പുറപ്പെടും. പൂരക്കളിയില്‍ ഇത്തവണയും വിജയം. തുടര്‍ച്ചയായി അഞ്ചാം തവണയാണ് സ്കൂൾ ഒന്നാംസ്ഥാനം നേടുന്നത്.
നാടകപ്രവര്‍ത്തകന്‍കൂടിയായ സജീഷ് പയ്യന്നൂരിന്റെ നേതൃത്വത്തിലാണ് ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. 26 വര്‍ഷമായി പൂരക്കളിയും പരിചമുട്ടും പഠിപ്പിക്കുന്ന പരിശീലകന്‍കൂടിയാണ് സജീഷ്.

വടക്കന്‍കേരളത്തില്‍ ദേവീ ക്ഷേത്രങ്ങളിലെ അനുഷ്ഠാന കലാരൂപമായ പൂരക്കളിയില്‍ ഇരട്ടവിജയത്തിളക്കത്തിലാണ് എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂള്‍. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലാണ് നേട്ടം. 2019 ലെ സംസ്ഥാന കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സ്കൂൾ ഒന്നാം സ്ഥാനം നേടിയിരുന്നു. 2020 മുതല്‍ തുടര്‍ച്ചയായി സംസ്ഥാന കലോത്സവങ്ങളില്‍ പങ്കെടുത്ത് ഹൈസ്കൂള്‍ വിഭാഗം എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.




നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള പോര്‍വിളിയും യുദ്ധവും
ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള
കേരള നടനം; മത്സരിക്കാന്‍ ഒറ്റയായി എത്തിയ ആദര്‍ശ് സംസ്ഥാനത്തേക്ക്
മനം നിറച്ച് ഗോത്രകലകള്‍; തനിമ ചോരാതെ പണിയനൃത്തം
കലോല്‍സവത്തിന് തിരി തെളിഞ്ഞു, ശുദ്ധമായ ഹൃദയത്തില്‍ മാത്രമേ കല വരികയുള്ളൂ- ജയരാജ് വാര്യര്‍
റവന്യൂ ഇ- സാക്ഷരതാ ക്ലാസ് നടത്തി