ഹാസ്യഭാവങ്ങള്‍ ചിറകുവിരിച്ചു, നിറഞ്ഞ സദസില്‍ മോഹിനിയാട്ടം
യുപി വിഭാഗത്തില്‍ മോഹിനിയാട്ടം ഒന്നാം സ്ഥാനം നേടിയ പി.പി. അദിതി (സേക്രഡ് ഹാര്‍ട്ട് സ്കൂള്‍, തൃശൂര്‍).
ഇരിങ്ങാലക്കുട: ശകുന്തളയുടെയും ദുഷ്യന്തന്റെയും കഥയിലെ പ്രണയ, വിരഹ ഭാവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച് മോഹിനിയാട്ടം യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി പി.പി. അദിതി. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. 12 മത്സരാര്‍ഥികള്‍ മാറ്റുരച്ച മത്സരമായിരുന്നു. മൂന്നുവയസുമുതല്‍ ഭരതനാട്യം അഭ്യസിച്ചുവരുന്ന അദിതി രണ്ടുവര്‍ഷമായി മോഹിനിയാട്ടവും പരിശീലിക്കുന്നു. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ കലാമണ്ഡലത്തിലെ തന്നെ ഏറ്റവും അനുഭവസമ്പത്തും നടനപാടവവും കൈമുതലായുള്ള ഹുസ്നാഭാനുവാണ് പരിശീലക. അതിഥി ഇത്തവണത്തെ ജില്ലാ കലോത്സവത്തില്‍ സംഘനൃത്തത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. മനക്കൊടി സ്വദേശി പ്രഭാതും ഫിസയുമാണ് മാതാപിതാക്കള്‍.



എച്ച്എസ്എസ് വിഭാഗം അറബിക്ക് നാടകം ഫസ്റ്റ് എ ഗ്രേഡ് നേടിയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചെന്ത്രാപ്പിന്നി

കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ഗീവര്‍ഗീസ് പുണ്യാളന് പാമ്പിനെ വധിക്കുന്ന കഥയുമായി പരിചമുട്ടില്‍ അജയ്യരായി മറ്റത്തൂരിലെ ചുണകുട്ടികള്‍
സ്വര്‍ണകപ്പില്‍ മുത്തമിട്ട്….. കുടമടക്കാതെ 28 ാം തവണയും വിജയക്കുട ചൂടി ഇരിങ്ങാലക്കുട
ക്രൈസ്തവ പാരമ്പര്യത്തിന്റെ പെരുമയില്ഹൃദ്യമായി മാര്‍ഗംകളി
വ്യത്യസ്തമായ കഥയുമായി ഷസ പര്വിന് നാടോടിനൃത്തത്തില്‍ ഒന്നാമത്
ചുവടുപിഴയ്ക്കാതെ എടതിരിഞ്ഞി, പൂരക്കളിയില്‍ ഇരട്ടവിജയം