ക്രൈസ്തവ പാരമ്പര്യത്തിന്റെ പെരുമയില്ഹൃദ്യമായി മാര്‍ഗംകളി
മാര്‍ഗംകളിയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ആളൂര്‍ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിനു മുന്നില്‍ ചുവടുവച്ചപ്പോള്‍
ഇരിങ്ങാലക്കുട: മാര്‍ഗംകളിയുടെ ചവിട്ടുകളും ചൊല്ലുകളും കേട്ടുണര്‍ന്ന പ്രഭാതം. മെയ്ക്കണീന്ത മയില്‍മേല്‍ തോന്നും മേനിയും… ചട്ടയും മുണ്ടും കാശുമാലയും കുണുക്കും ധരിച്ച് മാര്‍ഗംകളിക്കാര്‍ എത്തിയപ്പോഴേക്കും കലോത്സവത്തിന്റെ വേദി നിറഞ്ഞുകവിഞ്ഞിരുന്നു. കുരിശുപതിച്ച നിലവിളക്കിനു മുന്നില്‍ പ്രാര്‍ഥനയുടെ കൂപ്പുകരങ്ങളുമായി വട്ടംനിന്നു കുമാരിമാരുടെ വന്ദനഗാനത്തോടെ ചടുലമായ ചുവടുകള്‍വച്ച് മാര്‍ഗംകളിക്കാര്‍ വേദി കൈയടക്കി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മാര്‍ഗംകളിയുടെ പദങ്ങള്‍ ചിട്ടയിലും താളത്തിലും ആടിക്കളിച്ചപ്പോള്‍ ആസ്വാദകരുടെ മനസ് നിറഞ്ഞു. പരമ്പരാഗത ക്രൈസ്തവ കലാരൂപമായ മാര്‍ഗംകളിയുടെ പെരുമ അറിയിച്ച് ഹൈസ്കൂള്‍ വിഭാഗത്തിലെ പത്ത് ടീമുകളും മികവോടെ അവതരിപ്പിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആളൂര്‍ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആദ്യമായാണ് ആളൂര്‍ ഹൈസ്കൂള്‍ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടുന്നത്. സെറാഫിന്, മെറിന്, ആന്‍ഡ്രിയ, ആഗ്നസ്, ഹെലന, അന്‍സ, സിയോണ എന്നിവരാണ് ചുവടുവച്ചത്. ചാലക്കുടി സ്വദേശിയായ സി. ഹൈമി ട്രീസ ടീച്ചറാണ് മാര്‍ഗംകളി അഭ്യസിപ്പിച്ചത്. ഹൈമി ടീച്ചര്‍ 16 വര്‍ഷത്തോളമായി മാര്‍ഗംകളി പരിശീലനരംഗത്തുണ്ട്.




ഗീവര്‍ഗീസ് പുണ്യാളന് പാമ്പിനെ വധിക്കുന്ന കഥയുമായി പരിചമുട്ടില്‍ അജയ്യരായി മറ്റത്തൂരിലെ ചുണകുട്ടികള്‍
സ്വര്‍ണകപ്പില്‍ മുത്തമിട്ട്….. കുടമടക്കാതെ 28 ാം തവണയും വിജയക്കുട ചൂടി ഇരിങ്ങാലക്കുട
വ്യത്യസ്തമായ കഥയുമായി ഷസ പര്വിന് നാടോടിനൃത്തത്തില്‍ ഒന്നാമത്
ഹാസ്യഭാവങ്ങള്‍ ചിറകുവിരിച്ചു, നിറഞ്ഞ സദസില്‍ മോഹിനിയാട്ടം
ചുവടുപിഴയ്ക്കാതെ എടതിരിഞ്ഞി, പൂരക്കളിയില്‍ ഇരട്ടവിജയം
നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള പോര്‍വിളിയും യുദ്ധവും