ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഭൂഗര്‍ഭശാസ്ത്ര വകുപ്പ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം എറണാകുളം ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നിന്നും യുഎസ്എസ് സ്കോളര്‍ഷിപ്പ് വിജയികളായ കുട്ടികള്‍ സന്ദര്‍ശിക്കുന്നു.
ഇരിങ്ങാലക്കുട: എറണാകുളം ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നിന്നും യുഎസ്എസ് സ്കോളര്‍ഷിപ്പ് വിജയികളായ കുട്ടികളെ ഉള്‍പ്പെടുത്തി ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം സംഘടിപ്പിച്ചതിന്റെ ഭാഗമായി നൂറിലധികം സ്കൂള്‍ വിദ്യാര്‍ഥികള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഭൂഗര്‍ഭശാസ്ത്ര വകുപ്പ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം സന്ദര്‍ശിച്ചു.
ഡോ. ആന്റോ ഫ്രാന്‍സിസ് (കോ ഓര്‍ഡിനേറ്റര്‍) ഡോ. എം.എ. ആന്‍സോ (അസിസ്റ്റന്റ് പ്രഫസര്‍) എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വിവിധ തരത്തിലുള്ള ധാതുക്കള്‍, പാറകള്‍, ജലസ്രോതസുകള്‍, ഫോസിലുകള്‍, നവരത്നങ്ങള്‍ തുടങ്ങിയവയുടെ ആകര്‍ഷകമായ ശേഖരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
നാം നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന അലങ്കാരവസ്തുക്കള്‍, സിമന്റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍ അവ ഉപയോഗിക്കാന്‍ കാരണമായ സ്വഭാവസവിശേഷതകള്‍ തുടങ്ങി വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന പാറ, വജ്രം കാണപ്പെടുന്ന പാറ എന്നിവയുടെ പ്രദര്‍ശനവും ഇത് കൂടാതെ പാറയിലെ ധാതുക്കള്‍ കാണാന്‍ മൈക്രോസ്കോപ്പ് ഇവയെല്ലാം പരിപാടിക്ക് മാറ്റ് കൂട്ടി. നാം കാണുന്ന കല്ലുകള്‍ക്കും, ധാതുക്കള്‍ക്കും ഒരുപാട് അത്ഭുത കഥകള്‍ പറയാനുണ്ട് എന്ന ഒരു തിരിച്ചറിവ് നല്‍കുന്നതായിരുന്നു മ്യൂസിയം സന്ദര്‍ശന പരിപാടി.

കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ് സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി
ഇന്റര്‍ സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം