ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ജോളി വടക്കനെ അനുമോദിച്ചു
ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍ ആയി മാര്‍പാപ്പ നിയോഗിച്ച മോണ്‍. ജോളി വടക്കനെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട: ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ വിശ്വാസികള്‍ക്കു വേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ച ഇരിങ്ങാലക്കുട രൂപതാംഗം മോണ്‍. ജോളി വടക്കനെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുട രൂപത മന്ദിരത്തില്‍ നേരിട്ടെത്തി അനുമോദിച്ചു. മോണ്‍. ജോളി വടക്കനെ മന്ത്രി ഡോ. ആര്. ബിന്ദു പൊന്നാട അണിയിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. സന്ദര്‍ശനവേളയില്‍ രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, രൂപത സിഎംആര്‍എഫ് ഡയറക്ടര്‍ ഫാ. ജിജോ വാകപറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ സന്നിഹിതരായിരുന്നു.

കീഴ്തൃക്കോവില് ശ്രീകൃഷ്ണ ക്ഷേത്രം- നടപ്പുര സമര്‍പ്പണം
പ്രമുഖരുടെ വോട്ട്…
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയില്‍ വില്പനയ്ക്കായി മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍
സ്വാന്തന സദന് വാര്‍ഷികാഘോഷം നടത്തി