ഇരിങ്ങാലക്കുട മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
പ്രജു (21), പ്രണവ് (29).
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മാരകമയക്കു മരുന്നായ എംഡിഎംഎ യു മായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട കണ്ഠ്വേശ്വരം മുല്ലശ്ശേരി വീട്ടില്‍ പ്രജു (21), ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി നാരാട്ടില്‍ വീട്ടില്‍ പ്രണവ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം പടിഞ്ഞാറേ നടയില്‍ നടത്തിയ പരിശോധനയിലാണ് ഹോണ്ട ഡിയോ സ്കൂട്ടറില്‍ കടത്തുകയായിരുന്ന എം ഡി എം എ യുമായി ഇവരെ അറസ്റ്റു ചെയ്തത്.
പ്രണവ് കാട്ടൂര്‍, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധികളിലായി കഞ്ചാവ് ബീഡി കത്തിച്ച് വലിച്ച അഞ്ച് കേസിലും, പൊതുസ്ഥലത്ത് ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അടക്കം ഏഴ് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. പ്രജു പുതുക്കാട്, കാട്ടൂര്‍, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധികളിലായി കഞ്ചാവ് ബീഡി കത്തിച്ച് വലിച്ച രണ്ട് കേസിലും, പൊതുസ്ഥലത്ത് ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും, മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസിലും അടക്കം നാല് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാര്‍ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ആനുവല്‍ അത്ലറ്റിക് മീറ്റില്‍ കാറ്റഗറി അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയം നേടി
സഹോദയ അത്ലറ്റിക് മീറ്റ് ശാന്തിനികേതന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ്
2500 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളജ്
പല്ലാവൂര്‍ താളവാദ്യമഹോത്സവത്തിന് തുടക്കമായി
വിജയദിവസം ആചരിച്ചു
ഒരു വോട്ടിന്റെ വിജയം; പോസ്റ്റര്‍ ബാലറ്റില്‍ ദുരൂഹതയെന്ന് ആരോപണം