എഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 21 മുതല്‍ 28 വരെ
രാജ്യാന്തര ചലച്ചിത്രമേള ലോഗോ.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വേദിയാകുന്നു. എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി 21 ന് തിരിതെളിയും. 21 ന് രാവിലെ 9.30 ന് മാസ് മൂവീസില്‍ നഗരസഭ ചെയര്മാന് എം.പി. ജാക്സന് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. 10 ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഫിപ്രസ്കി പുരസ്കാരം നേടിയ ഖിഡ്കി ഗാവ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും.
ഫെബ്രുവരി 21 മുതല്‍ 26 വരെയായി മാസ് മൂവീസിലും റോട്ടറി ക്ലബ് മിനി ഹാളിലുമായി ഡോക്യുമെന്ററികള്‍ അടക്കം ശ്രദ്ധ നേടിയ 23 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ അഭിനന്ദനങ്ങള്‍ നേടിയ മോഹം, എബ്ബ്, പാപ്പ ബുക്ക, ചാവു കല്യാണം, അംബ്രോസിയ, ആദി സ്നേഹത്തിന്റെ വിരുന്ന് മേശ, കാത്തിരിപ്പ്, കെഎസ്എഫ്ഡിസി നിര്‍മ്മിച്ച പ്രളയശേഷം ഒരു ജല കന്യക, ഹോമേജ് വിഭാഗത്തില്‍ ശാലിനി എന്റെ കൂട്ടുകാരി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.
വിദേശ ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സെന്റിമെന്റല്‍ വാല്യു, നിനോ, ബെലന്, ദി ബ്ലൂ ട്രെയില്‍, ലെഫ്റ്റ് ഹാന്‍ഡണ്ട് ഗേള്‍, ട്രെയിന്‍ ഡ്രീംസ് എന്നിവയും കാണാം. ഡോക്യുമെന്ററി വിഭാഗത്തില്‍ ബോംബെയില്‍ നിന്നുള്ള ജ്യോതി നിഷ സംവിധാനം ചെയ്ത അംബേദ്കര്‍ നൗ ആന്റ് ദെന്‍, സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ഷൈനി ജേക്കബ് ബെഞ്ചമിന്റെ വി വില്‍ നോട്ട് ബി അഫ്രേഡ്, രാംദാസ് കടവല്ലൂരിന്റെ സത്യപുല്ല് എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്.
രാവിലെ 10 നും 12 നും മാസ് മൂവീസിലും വൈകീട്ട് ആറിന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മിനി എസി ഹാളിലുമായിട്ടാണ് പ്രദര്‍ശനങ്ങള്‍. ചലച്ചിത്രമേളയുടെ ഭാഗമായി മികച്ച ചലച്ചിത്രത്തിനും സംവിധായകനുമുള്ള സിആര്‍ കേശവന് വൈദ്യര് പുരസ്കാരവും മോഹന്‍ സ്മാരക പുരസ്കാരവും മേളയുടെ ദിനങ്ങളില്‍ വിതരണം ചെയ്യും. മേളയുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി നവഭാവുകത്വം സമകാലിക സിനിമകളില്‍ എന്ന വിഷയത്തില്‍ ലേഖനമല്‍സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചലച്ചിത്ര അക്കാദമി, കെഎസ്എഫ്ഡിസി, തൃശൂര്‍ രാജ്യാന്തര ചലച്ചിത്രോല്‍സവം എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി
ഫെസ്റ്റ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു; മുനിസിപ്പല്‍ മൈതാനം പൂര്‍വ സ്ഥിതിയിലാക്കിയില്ല പ്രതിഷേധവുമായി എല്‍ഡിഎഫും ബിജെപിയും
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത മേഖലയാക്കും: വികസന സെമിനാര്‍
പടിയൂരില്‍ കാട്ടുപന്നിയുടെ വിളയാട്ടം; പശുക്കുട്ടിയെ കടിച്ചു കൊന്നു
തരിശു നിലങ്ങളില്‍ നൂറുമേനി വിളവ്; ആഘോഷമാക്കി കൊയ്ത്തുത്സവം
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ അനുവദിക്കണം-ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം