സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം നേടിയതമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് താരങ്ങള്‍ വിശിഷ്ടാതിഥി ആര്‍ഡിഒ ഷിബു പോളിനും മറ്റു വിശിഷ്ട വ്യക്തികള്‍ക്കുമൊപ്പം.
ഇരിങ്ങാലക്കുട: സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അണ്ടര്‍ 14 വിഭാഗത്തില്‍ മഹാരാഷ്ട്രയും അണ്ടര്‍ 17 വിഭാഗത്തില്‍ ഉത്തര്‍പ്രദേശും അണ്ടര്‍ 19 വിഭാഗത്തില്‍ വെസ്റ്റ് ബംഗാളും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളില്‍ തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ അണ്ടര്‍ 14, അണ്ടര്‍ 17 വിഭാഗങ്ങളില്‍ കര്‍ണാടക ഗോവയും അണ്ടര്‍ 19 വിഭാഗത്തില്‍ ആന്ധ്രപ്രദേശും യഥാക്രമം മൂന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച പ്രകടനത്തിലൂടെ 31 പോയിന്റുകള്‍ നേടി തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ടീമുകള്‍ക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു. അണ്ടര്‍ 14 വ്യക്തിഗത വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ ധന്യശ്രീ ദത്താത്രേ താര്ഡേയും അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളില്‍ തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന്റെ ഇനിയയും ഡോണിയയും വ്യക്തിഗത ചാമ്പ്യന്മാരായി.
മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെയും ടീമുകളെയും ചടങ്ങില്‍ ആദരിച്ചു. സമാപനചടങ്ങില്‍ ഇരിങ്ങാലക്കുട ആര്‍ഡിഒ ഷിബു പോള്‍ മുഖ്യാതിഥിയായിരുന്നു. റെക്ടറും മാനേജരുമായ റവ.ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ സ്വാഗതവും സിഐഎസ്സിഇ കേരള റീജിയന് സ്പോര്‍ട്സ് കോര്‍ഡിനേറ്ററും എഎസ്ഐഎസ്സി കേരള റീജണല്‍ സെക്രട്ടറിയുമായ ഫാ. ഷിനോ കളപ്പുരയ്ക്കല്‍ നന്ദിയും രേഖപ്പെടുത്തി. ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഷിബു ഡേവിസ്, സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ഒറ്റപ്ലാക്കല്‍, ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പിടിഎ പ്രസിഡന്റ് ശാരിക ശിവപ്രസാദ്, അന്താരാഷ്ട്ര അമ്പയര്‍, ചീഫ് റഫറി എം.ടി. തോമസ്, സ്പോര്‍ട്സ് കോഡിനേറ്റര്‍ ബിന്ദു ബാബു, ടേബിള്‍ ടെന്നീസ് കോച്ച് സോമു ബാനര്‍ജി, കായികാധ്യാപകന് ജിതിന് രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍