ചെരിഞ്ഞുകിടക്കുന്ന സ്ലാബുകള്‍ നീക്കം ചെയ്യാന്‍ വൈകുന്നതു അപകടഭീഷണിയാകുന്നു
ഇരിങ്ങാലക്കുട: പഴയ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടമാക്കി പണിതശേഷവും കാനയുടെ ചെരിഞ്ഞുകിടക്കുന്ന സ്ലാബുകള്‍ നീക്കം ചെയ്യാന്‍ വൈകുന്നതു അപകടഭീഷണിയാകുന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു മുന്നില്‍ ടൗണ്‍ഹാള്‍ റോഡില്‍ നിന്നു ഠാണാ-ബസ് സ്റ്റാന്‍ഡ് റോഡിലേക്കു തിരിയുന്ന ഭാഗത്താണു ചെരിഞ്ഞുനില്‍ക്കുന്ന നിലയില്‍ നാലു സ്ലാബുകള്‍ ഭീഷണിയാകുന്നത്. പ്രധാന റോഡില്‍ നിന്നു ടൗണ്‍ഹാള്‍ റോഡിലേക്കു തിരിഞ്ഞു പോകുന്ന വാഹനങ്ങള്‍ക്കാണ് ഇത് ഏറെ അപകടഭീഷണിയാകുന്നത്. ഏറെ തിരക്കേറിയ ഈ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ സ്ലാബില്‍ തടഞ്ഞു വീഴുന്നതു പതിവാണെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. നേരത്തെ റോഡിനോടു ചേര്‍ന്നുണ്ടായിരുന്ന കെട്ടിടത്തിനു മുന്നിലുണ്ടായിരുന്ന കാനയുടെ സ്ലാബുകളാണു ചെരിഞ്ഞുനില്ക്കുന്നത്. സ്വകാര്യവ്യക്തി തന്റെ ഷോപ്പിംഗ് കോംപ്ലക്സിനോടു ചേര്‍ത്തു പിന്നിലേക്കു നീക്കി കെട്ടിടം നിര്‍മിച്ചു റോഡിനോടു ചേര്‍ന്നുണ്ടായിരുന്ന പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളെല്ലാം നീക്കി. എന്നാല്‍, സ്ലാബുകള്‍ ഇപ്പോഴും റോഡില്‍ത്തന്നെയാണ്. എത്രയും വേഗം സ്ലാബുകള്‍ നീക്കി റോഡിലെ തടസം പരിഹരിക്കാന്‍ തയാറാകണമെന്നു യാത്രക്കാര്‍ ആവശ്യപ്പെട്ടു.

ഉത്സവത്തിനിടെ പഞ്ചായത്ത് ജീവനക്കാരന്റെ മദ്യപാനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
തുമ്പൂര്‍ എസ്എച്ച്സിഎല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു
പൊറത്തൂച്ചിറയുടെ ഷട്ടര്‍ തുറന്നു; ഒഴുകിയെത്തിയത് മലിന ജലം, വീടിനുള്ളില്‍ വെള്ളം കയറി
സ്കൂള്‍ പ്രവേശനം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി അവലോകന യോഗം ചേര്‍ന്നു
ഡോണി അക്കരക്കാരന്‍ ജോര്‍ജ് കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍