പോക്സോ കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിക്ക് 20 വര്‍ഷം കഠിന തടവും രണ്ടുലക്ഷം പിഴയും വിധിച്ചുകൊണ്ട് കോടതി വിധി
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാവാത്ത ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാള പള്ളിപ്പുറത്ത് പൊയ്യ ഷാപ്പുംപടി കളത്തില്‍ വീട്ടില്‍ ആന്സിലിന് (35) എന്നയാളെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമം 376 (2) വകുപ്പ് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. സിനിമോള്‍ ഹാജരായി. നാലര വയസുകാരിയായ ബാലികയെ എക്സറേ റൂമില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നുള്ളതാണ് ചാര്‍ജ് ചെയ്ത കേസ്. പിഴത്തുക അടക്കാത്ത പക്ഷം രണ്ടുവര്‍ഷം തടവുശിക്ഷകൂടി അനുഭവിക്കേണ്ടിവരും. കൊടുങ്ങല്ലൂര്‍ എസ്ഐ ആയിരുന്ന പി.കെ. പത്മരാജന് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തിയത് ഇരിങ്ങാലക്കുട ഡിവൈഎസ്പി ആയിരുന്ന പി.എ. വര്‍ഗീസ് ആണ് എഎസ്ഐ ആയിരുന്ന എം.ടി. സന്തോഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.ആര്. രജനി എന്നിവര്‍ കേസില്‍ പ്രോസിക്യൂഷനെ സഹായിച്ചു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
ഓണ്‍ലൈനില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യിപ്പിച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കുടുംബ സംഗമം സംഘടിപ്പിച്ചു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു