നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി എം.വി. സുധേവ്
ഇരിങ്ങാലക്കുട: താണിശേരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഫുഡ് ടെക്നോളജി മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി എം.വി. സുധേവ് കോവളത്തുവെച്ച് നടന്ന 27 ാമത് കേരള റോഡ് സൈക്ലിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ (30 കിലോമീറ്റര്‍ ദൂരം) സ്വര്‍ണമെഡല്‍ കരസ്ഥമാക്കിക്കൊണ്ട് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. കോളജ് പിടിഎ സ്നേഹോപഹാരം നല്കി സുധേവിനെ അനുമോദിച്ചു. കോളജ് പ്രിന്‍സിപ്പല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ റിന്റോ ജോര്‍ജ്, പിടിഎ വൈസ് പ്രസിഡന്റ് സി.ജി. സജീവന്, സംഗീത മധുസൂദനന്, ബിന്ദു ഷൈജു, പി. പ്രഭാശങ്കര്‍, സിസ്റ്റര്‍ ഡോ. റോസ് ആന്റോ എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു