ബാലസഭ കുട്ടികളുടെ ലഹരി വിരുദ്ധ പ്രചരണ മാരതോണ് സിഗ്നേച്ചര്‍ ക്യാമ്പയിന് നടത്തി
ഇരിങ്ങാലക്കുട: പൊറത്തിശേരി കണ്ടാരംതറ മൈതാനിയില്‍ വെച്ചു നടന്ന പരിപാടിയില്‍ കുടുംബശ്രീ സിഡിഎസ് മെമ്പര്‍ സുനിത പ്രദീപിന്റെ അധ്യക്ഷതയില്‍ ക്ഷേമകാര്യ ചെയര്മാന് സി.സി. ഷിബിന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം.എസ്. സഞ്ജയ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 100ല്‍ അതികം കുട്ടികള്‍ ലഹരിക്ക് എതിരെ പ്രതിജ്ഞ ചെയ്തു. ബാലസഭ ജില്ല റിസോഴ്സ് പേഴ്സണ്‍ ഷൈനി കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലഹരിക്ക് എതിരെ കുട്ടികളുടെ സിഗ്നേച്ചര്‍ ക്യാമ്പയിന് നടത്തി, പിന്നീട് കണ്ടാരംതറ മൈതാനത്തു കുട്ടികളുടെ മാരത്തോണ്‍ റാലി നടത്തി, സിഡിഎസ് മെമ്പര്‍ സിന്ധു സതീഷും നന്ദി ഐഷ ഭായും പറഞ്ഞു. പരിപാടിക്ക് സിഡിഎസ് മെമ്പര്‍മാരായ ശശികല, നളിനി സുബ്രന്, ശാലിനി ഉണ്ണികൃഷ്ണന്, സജിനി കൃഷ്ണന്, അഖിത ചന്ദ്രന്, സതി രഘു, സിന്ധു കാര്ത്തികേയന്, എന്നിവര്‍ നേതൃത്വം നല്കി.

ശ്മശാനം ഇനി സുന്ദരമാകും; ചെണ്ടുമല്ലി വിരിയും
സംതൃപ്തിയോടെ തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ പടിയിറങ്ങുന്നു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂളില്‍ മെറിറ്റ് ഡേയും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങും നടത്തി
വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍