ഗതാഗത നിയന്ത്രണത്തില്‍ നാട്ടുകാരുമായി തര്‍ക്കം: തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍ കോണത്തുകുന്നിലെ ഗതാഗത നിയന്ത്രണത്തില്‍ ബസ് ജീവനക്കാരും നാട്ടുകാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്കൊടുങ്ങല്ലൂര് റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. രാവിലെ അലീനാസ് ബസിലെ ഡ്രൈവര്‍ക്കു നേരെ നാട്ടുകാര്‍ കയ്യേറ്റം നടത്തിയതായാണ് ബസ് ജീവനക്കാര്‍ ആരോപിക്കുന്നത്. കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ സംസ്ഥാന പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നു കോണത്തുകുന്ന് മുതല്‍ കരൂപ്പടന്ന വരെ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ ഇപ്പോള്‍ കോണത്തുകുന്നില്‍ നിന്ന്സ്ന്
വഴിയാണ് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഇത് മോട്ടോര്‍വാഹന വകുപ്പു നിര്‍ദേശിച്ചിരിക്കുന്ന സംവിധാനമാണ്. എന്നാല്‍ നാട്ടുകാരുടെ ചില വാഹനങ്ങള്‍ പണി നടക്കുന്ന വഴിയിലൂടെ കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോവുക പതിവാണെന്ന് ബസ് ജീവനക്കാര്‍ ആരോപിക്കുന്നു. കൊടുങ്ങല്ലൂരില്‍ നിന്നും തൃശൂരിലേക്ക് വരുന്ന ബസുകളുടെ മുന്നിലേക്ക് കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എതിര്‍ദിശയില്‍ നിന്നും വരുന്നതിനാല്‍ ബസുകള്‍ക്ക് കടന്നുപോകാന്‍ സാധിക്കാറില്ല. ഇന്നലെ രാവിലെ ഒരു വശത്തുകൂടി വന്നിരുന്ന ബസുകാരും എതിരെ വന്ന കാറുകാരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ഇതോടെ നാട്ടുകാര്‍ ബസ് ഡ്രൈവര്‍ക്കെതിരെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ഒരുങ്ങുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് തൃശൂര്കൊടുങ്ങല്ലൂര് റൂട്ടില്‍ എല്ലാ ബസുകളും സര്‍വീസ് നിര്‍ത്തിവക്കുവാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനമെടുത്തത്. പ്രതിഷേധ സൂചകമായി ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് നിര്‍ത്തിയിടുകയായിരുന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ ഓട്ടം അവസാനിപ്പിക്കുന്നതോടെ ദീര്‍ഘദൂര യാത്രക്ക് ടിക്കറ്റെടുത്തവര്‍ ദുരിതത്തിലായി. മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍ ഏറെ വലഞ്ഞു. പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കോണത്തുകുന്ന് ജംഗ്ഷനിലും കരൂപ്പടന്ന പുതിയ റോഡിലും പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്താമെന്നും വണ്‍വേ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാമെന്നും ബസ് ജീവനക്കാരെ അസഭ്യം പറഞ്ഞവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും ചര്‍ച്ചയില്‍ ധാരണയായി. ചര്‍ച്ചക്കു ശേഷം ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ബസുകള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. എന്നാല്‍ സ്വകാര്യ ബസുകള്‍ അപകടഭീഷണിയോടെ അമിതവേഗതയിലാണെന്നാണ് നാട്ടുക്കാര് ആരോപിക്കുന്നത്. അമിതവേഗതയും ട്രാഫിക്ക് ലംഘനവുമാണ് സ്വകാര്യ ബസുകള്‍ നടത്തുന്നത്. അമിത വേഗതയില്‍ ബസോടിച്ചാല്‍ സര്‍വ്വീസ് തടയുമെന്ന് നാട്ടുക്കാര് പറഞ്ഞു.