കര്‍മലീത്താ സന്യാസിനീ സമൂഹം ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കര്‍മലീത്താ സന്യാസിനീ സമൂഹം ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സിന്റെ കീഴിലുള്ള എല്ലാ അധ്യാപക അനധ്യാപകരെയും ഉള്‍പ്പെടുത്തി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. മാള കാര്‍മല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ഫാ.ഡോ. ബെന്നി നല്ക്കര ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. വിമല സിഎംസി അധ്യക്ഷത വഹിച്ചു. ഫാ. ജിനോ പുന്നമറ്റം പ്രഭാഷണം നടത്തി. വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ ടെസ്ലിന് സിഎംസി, ജൂലി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.