പി.ടി. തോമസ് അനുസ്മരണം
ഇരിങ്ങാലക്കുട: നന്മയ്ക്കും നെറിവിനും വേണ്ടി ഉറച്ച നിലപാടെടുത്ത വ്യക്തിയും മികച്ച സംഘാടകനുമായാണ് പി.ടി. തോമസിനെ കാണുന്നതെന്ന് ഉമാ തോമസ് എംഎല്‍എ. മാനവ സംസ്കൃതി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടത്തിയ ഓര്‍മകളില്‍ പി.ടി. എന്ന പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ജീവിച്ചിരുന്ന പി.ടി.യേക്കാള്‍ മരണപ്പെട്ട പി.ടി.ക്കാണ് കൂടുതല്‍ അംഗീകാരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താലൂക്ക് ചെയര്മാന് എം.എച്ച്. ഷാജി അധ്യക്ഷനായിരുന്നു. പരിസ്ഥിതിയും പി.ടി.യും എന്ന വിഷയത്തില്‍ ഡോ. റോസി തമ്പി മുഖ്യപ്രഭാഷണം നടത്തി. മാനവസംസ്കൃതി സംസ്ഥാന ചെയര്മാന് അനില്‍ അക്കര, കെപിസിസി അംഗം എം.പി. ജാക്സന്, നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി, സാജു പാറേക്കാടന്‍, അഡ്വ. ജോസ് മൂഞ്ഞേലി, ലൈസ സെബാസ്റ്റ്യന്‍, ആമിനാ അബ്ദുള്‍ ഖാദര്‍, തേജസ് പുരുഷോത്തമന്, രാജലക്ഷ്മി കുറുമാത്ത് എന്നിവര്‍ പ്രസംഗിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ തുടങ്ങി
ഡല്‍ഹി കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി പ്രകടനവും പൊതുയോഗവും നടത്തി
സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി