കല്പറമ്പ് ബിവിഎം പ്ലസ്ടു വിഭാഗം 13ാമത് വാര്‍ഷികാഘോഷം
കല്‍പ്പറമ്പ്: ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിഭാഗം 13ാമത് വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ഡേവീസ് കുടിയിരിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസോസിയേറ്റ് കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരിമ്പന്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി മുഖ്യ പ്രഭാഷണം നടത്തി. പൂമംഗലം പഞ്ചായത്ത് വിദ്യാഭ്യസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ്, പ്രിന്‍സിപ്പല്‍ ഇ. ബിജു ആന്റണി, പിടിഎ പ്രസിഡന്റ് എന്‍.ജെ. പൗലോസ്, വാര്‍ഡ് മെമ്പര്‍ ജൂലി ജോയ്, പാരിഷ് ട്രസ്റ്റി കെ.ഡി. ജോസ്, എച്ച്എം എ.ജെ. ജെന്‍സി, സ്റ്റാഫ് പ്രതിനിധി ജെയ്സന് പയസ്, സ്കൂള്‍ ചെയര്മാന് മാസ്റ്റര്‍ ജോഫിന്‍ ജെ. ജോണ്സന്, അധ്യാപകവൃത്തിയില്‍ നിന്നും വിരമിക്കുന്ന ഹൈസ്കൂള്‍ സ്റ്റാഫ് സി.പി. മേഴ്സി, സ്റ്റാഫ് പ്രതിനിധി ബെന്‍സി പോള്‍, ഫസ്റ്റ് അസിസ്റ്റന്റ് എ.ജെ. ഷീജ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി