ഭരണഘടനക്കും ഫെഡറല്‍ ജനാധിപത്യ സംവിധാനങ്ങള്‍ക്കും വിരുദ്ധമായ ദേശീയ വിദ്യാഭ്യാസനയം തള്ളിക്കളയുക: എകെഎസ്ടിയു
ഇരിങ്ങാലക്കുട: ഭരണഘടനക്കും ഫെഡറല്‍ ജനാധിപത്യ സംവിധാനങ്ങള്‍ക്കും വിരുദ്ധമായ ദേശീയ വിദ്യാഭ്യാസനയം തള്ളിക്കളയണമെന്ന് എകെഎസ്ടിയു തൃശൂര്‍ ജില്ലാ സമ്മേളനം പ്രമീയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു, സിപിഐ കണ്ണൂര്‍ ജില്ലാ എക്സിക്യുട്ടീവ് അംഗം വി.കെ. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. കെ. ശ്രീകുമാര്‍, ടി.കെ. സുധീഷ്, കെ.എസ്. ഭരതരാജ്, എന്‍.കെ. ഉദയപ്രകാശ്, ബിനോയ് ഷബീര്‍, അനിത രാധാകൃഷ്ണന്, കെ.എ. അഖിലേഷ്, എം.കെ. പ്രസാദ്, സി.വി. സ്വപ്ന, ഇന്ദുകല രാമനാഥ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം എകെഎസ്ടിയു സംസ്ഥാന സെക്രട്ടറി പി.കെ. മാത്യു ഉദ്ഘാനം ചെയ്തു. ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.