വേണുജിക്ക് കലാസാരഥി അവാര്‍ഡ്
ഇരിങ്ങാലക്കുട :കൂടിയാട്ടം ആചാര്യന് വേണുജിയെ ജീവനകലയുടെ അന്തര്‍ദ്ദേശീയ കേന്ദ്രത്തിന്റെ കലാ സാരഥി പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ദി ആര്‍ട്ട് ഓഫ് ലിവിങ് അ ന്തര്‍ദ്ദേശീയ ആസ്ഥാനമായ ബാംഗ്ലൂരു കേന്ദ്രമാക്കി 26 മുതല്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഭാവം അഭിനയത്തിന്റെ ഔന്നത്യം എന്ന ദേശീയ കലോത്സവത്തോടനു ബന്ധിച്ച് ഇന്ത്യയുടെ നാനഭാഗത്തു നിന്നും തിരഞ്ഞെടുത്ത ഇരുപത്തിയെട്ട് പേരെയാണ് കലാസാരഥി പുരസ്കാരം നല്കി ആദരിക്കുന്നത്. ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, ഉപകരണ സംഗീതം, സുകുമാര കലകള്‍, നാടോടി കലകള്‍ എന്നീ മേഖലകളില്‍ നിന്നും ജീവനകലയുടെ ഉപജ്ഞാതാവ് ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കറിന്റെ സാന്നിധ്യത്തില്‍ ആണ് കലാപ്രവര്‍ത്തകര്‍ക്ക് ബഹുമതി നല്കി ആദരിക്കുക. പാരമ്പര്യ നാട്യകലയായ കൂടിയാട്ടത്തിന്റെ പുനരുജീവനത്തിന് നല്കിയ സംഭാവനകളാണ് വേണുജിക്ക് ഈ പുരസ്കാരം നല്കുവാന് പരിഗണിച്ചത്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍