എസ്എന്‍ സ്കൂളുകളുടെ വാര്‍ഷികാഘോഷവും രക്ഷാകര്‍തൃദിനവും അലി കടുകശേരി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: എസ്എന്‍ ചന്ദ്രിക എജ്യുക്കേഷനല്‍ ട്രസ്റ്റിന്റെ കീഴിലുള്ള എസ്എന്‍ സ്കൂളുകളുടെ വാര്‍ഷികാഘോഷവും രക്ഷാകര്‍തൃദിനവും കവിയും ഗാനരചയിതാവുമായ അലി കടുകശേരി ഉദ്ഘാടനം ചെയ്തു. ചെയര്മാന് സി.കെ. രവി അധ്യക്ഷത വഹിച്ചു. ഡോക്ടറേറ്റ് നേടിയ ഡോ. പി.വി. ബിജിത്ത്, ഇന്റഗ്രേറ്റഡ് എംഎസ്സി റാങ്ക് ജേതാവ് മേഘ ബാബു എന്നീ പൂര്‍വ വിദ്യാര്‍ഥികളെയും, ഹാന്‍ഡ്ബോള്‍ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥി അതുല്‍ ലെനിനെയും അനുമോദിച്ചു. പ്രിന്‍സിപ്പല്‍ കെ.സി. ബിന്ദു, കറസ്പോണ്ടന്റ് മാനേജര്‍ പി.കെ. ഭരതന്, പ്രധാനാധ്യാപിക പി.എം. അജിത, ടിടിഐ പ്രിന്‍സിപ്പല്‍ പി.വി. കവിത, എല്‍പി വിഭാഗം പ്രധാനാധ്യാപിക പി.എസ്. ബിജുന, പിടിഎ പ്രസിഡന്റ് പി. ഭരത്കുമാര്‍, ജനറല്‍ കണ്‍വീനര്‍ സി.ആര്. ലത, സ്കൂള്‍ ലീഡര്‍ മുസ്തഫ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു