അഖിലകേരള സെവന്‍സ് ഫുട്ബോള്‍ മേള സമാപിച്ചു; ബ്രദേര്‍സ് ചാലക്കുടി ചാമ്പ്യന്മാര്
കാറളം: യുവധാര കലാകായിക സമിതിയുടെ നേതൃത്വത്തില്‍ നടന്ന പിആര്‍ ടുട്ടു, പിഎസ് അനീഷ് സ്മാരക വിന്നേഴ്സ് റോളിംഗ് ട്രോഫിക്കും പി.എം. ജമാലു സ്മാരക റണ്ണേഴ്സ് റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള 13ാമത് അഖിലകേരള സെവന്‍സ് ഫുട്ബോള്‍ മേള സമാപിച്ചു. മേളയില്‍ ബ്രദേര്‍സ് ചാലക്കുടി ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പള്‍സ് കോട്ടയത്തെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ നേടിയാണ് ബ്രദേര്‍സ് ചാലക്കുടി വിജയികളായത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ലളിത ബാലന് സമ്മാനദാനം നിര്‍വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്മാന് യു. പ്രദീപ് മേനോന്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, ഡോ. ഇ.പി. ജനാര്ദ്ദനന് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. സിപിഎം കാറളം ലോക്കല്‍ സെക്രട്ടറി എ.വി. അജയന്, സിഐഡി ബി ഗ്രൂപ്പ് ചെയര്മാന് അബ്ദുള്‍ ലത്തീഫ്, കാട്ടിക്കുളം ഭരതന്, എവിഎസ് ഗ്രൂപ്പ് ചെയര്മാന് വി.ഒ. അനീഷ്, ഭാസ്കരന്, ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി ഐ.വി. സജിത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. യുവധാര കോര്‍ഡിനേറ്റര്‍ പി.ബി. ജിലേഷ് സ്വാഗതവും ട്രഷറര്‍ എ.എ. അരുണ്‍ നന്ദിയും പറഞ്ഞു.