സെന്റ് ജോസഫ്സ് കോളജില്‍ ദൃശ്യവിരുന്നൊരുക്കി വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ നാക് സന്ദര്‍ശനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഒരുക്കിയ കലാപരിപാടി പിയര്‍ ടീം അംഗങ്ങളില്‍ കൗതുകം ഉണര്‍ത്തി. നിറഭേതവും ദേശസ്നേഹവും കോളജിന്റെ സാമൂഹ്യ പ്രതിബദ്ധതയും വേദിയില്‍ അരങ്ങേറി. സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് ചുറ്റുമുള്ളവരുടെ കണ്ണീരോപ്പുന്നത് കൂടിയാണ് വിദ്യാഭ്യാസം എന്ന് പിയര്‍ ടീം ചെയര്മാന് പ്രഫ. എ.വി. സിംഗ് മദ്നാവാത്ത് പറഞ്ഞു. ടീം മെമ്പര്‍ കോര്‍ഡിനേറ്റര്‍ ഡോ. അനിമ നന്ദ മനോഹരമായ പ്രകടനത്തിന് വിദ്യാര്‍ഥികളെ അഭിനന്ദിച്ചു. രാജരവിവര്‍മ ചിത്രങ്ങള്‍, കൂടല്‍മാണിക്യ ക്ഷേത്ര ഉത്സവം, ഇരിങ്ങലക്കുട പിണ്ടിപെരുന്നാള്, കഥകള്‍, യോഗ, കഥകളി, തെയ്യം തുടങ്ങി വിവിധ നൃത്തരൂപങ്ങള്‍ അടങ്ങിയ കലാപരിപാടി മുന്നൂറോളം വിദ്യാര്‍ഥികളാണ് അരങ്ങില്‍ എത്തിച്ചത്.