ഏകദേശീയത സ്ഥാപിക്കാന്‍ ആര്‍എസ്എസ് ബിജെപി ഭരണകൂടം തീവ്ര ശ്രമനടത്തുന്നു: കെ. രാജന്
ഇരിങ്ങാലക്കുട: ഏക ദേശീയത സ്ഥാപിക്കുക എന്ന തീവ്ര ലക്ഷ്യം നടപ്പാക്കാന്‍ ആര്‍എസ്എസ് ബിജെപി ഭരണകൂടം നിരന്തര ശ്രമം നടത്തുന്നുവെന്ന് കേരള റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് അഭിപ്രായപ്പെട്ടു. സിപിഐ മണ്ഡലം കമ്മിറ്റി ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ഭരണഘടന ജനാധിപത്യ മതേരത്വ സദസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കണമെങ്കില്‍ ഹിന്ദുത്വ മുതലാളിത്തം ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എസ്. ജയ, മണ്ഡലം സെക്രട്ടറി പി. മണി, അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എ.എസ്. ബിനോയ് ഷബീര്‍, മണ്ഡലം സെക്രെട്ടേറിയറ്റ് അംഗം അനിത രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി