സുദേവിന് ഇരട്ട സ്വര്‍ണവും, താണിശേരി തരണനെല്ലൂര്‍ ആട്സ് ആന്‍ഡ് സയന്‍സ് കോളജിന് ഓവര്‍ ഓള് കിരീടവും

താണിശേരി: ഇരിങ്ങാലക്കുട താണിശേരി തരണനെല്ലൂര്‍ ആട്സ് ആന്‍ഡ് സയന്‍സ് കോളജ് ഫുഡ് ആന്‍ഡ് ടെക്കനോളജി മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി എം.ബി. സുധേവ് കൊച്ചി വില്ലിങ്ങ്ടണ്‍ ഐലന്റില്‍ വച്ച് നടന്ന കോഴിക്കോട് യൂണിവേഴ്സിറ്റി ഐസിടി സൈക്ലിങ്ങ് ഇന്റര്‍ സോണ്‍ മത്സരത്തില്‍ വ്യക്തിഗത ടൈം ട്രയല്‍ 40 കിലോമിറ്ററിലും റോഡ് മാസ്ഡ് 100 കിലോമിറ്റര്‍ എന്നിവയില്‍ ഇരട്ട സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. തരണനെല്ലൂര്‍ കോളജ് ഓവര്‍ ഓള് കിരീടവും നേടി.