സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
തളിയക്കോണം: കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ വര്‍ഗീയ നയങ്ങള്‍ക്കെതിരെ സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്യത്തില്‍ തളിയക്കോണം സ്റ്റേഡിയം പരിസരത്ത് വച്ച് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്. ബാലന് ഉദ്ഘാടനം ചെയ്തു. സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍ അഭിവദ്യം ചെയ്തു സംസാരിച്ചു. സിപിഎം കരുവന്നൂര്‍ ലോക്കല്‍ സെക്രട്ടറി പി.കെ. മനുമോഹന്‍ ധര്‍ണയ്ക്ക് അധ്യഷത വഹിച്ചു. സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ടി.കെ. ജയാനന്ദന്, പി.എസ്. വിശ്വംഭരന്, ബിന്ദു ശുദ്ധോധനന്‍, നസീമ കുഞ്ഞുമോന് എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്കി.