ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ സ്മൈല്‍ കാമ്പയിന്
ഇരിങ്ങാലക്കുട: സാങ്കേതിക വിദ്യയുടെ വരവോടെ പിരിമുറുക്കങ്ങളും സമ്മര്‍ദങ്ങളും നിറഞ്ഞ ജീവിത പരിസരങ്ങളെ പ്രകാശമാനമാക്കാന്‍ പുഞ്ചിരിക്കുള്ള പ്രാധാന്യം വ്യക്തമാക്കി കൊണ്ട് സ്മൈല്‍ കാമ്പയിന് ഒരുക്കി വിദ്യാര്‍ഥികള്‍. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ കലോത്സവത്തോട് അനുബന്ധിച്ച് ആണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും ചിരിയുടെ മാഹാത്മ്യം വിളിച്ചോതുന്ന സന്ദേശങ്ങള്‍ കയ്യിലേന്തി ഫോട്ടോകള്‍ പകര്‍ത്തിയും, അവ ഉപയോഗിച്ച് കാമ്പസ് അലങ്കരിച്ചും കാമ്പയിന്റെ ഭാഗമായി. സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ കലാ പ്രതിഭയായ ഇരിങ്ങാലക്കുട പ്രതീക്ഷാഭവനിലെ പി.എം. മേജോ കാമ്പയിന് ഉദ്ഘാടനം ചെയ്തു. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആന്റണി ഡേവിസ്, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
വിജയത്തിന്റെ തിളക്കത്തില്‍ സെന്റ് ആന്‍സ് വീണ്ടും അഭിമാനത്തിന്റെ നെറുകയിലേക്ക്
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി