അനന്യ സമേതം പി.കെ. ചാത്തന് മാസ്റ്റര്‍ സ്കൂളില്‍
മാടായിക്കോണം: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി തൃശൂര്‍ ജില്ലാ പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, വനിത ശിശു വികസന വകുപ്പും ചേര്‍ന്നു കുട്ടികള്‍ക്കായുള്ള ജെന്‍ഡര്‍ അവബോധം അനൗപചാരിക വിദ്യാഭ്യാസ പരിപാടിയും അനന്യ സമേതം വാര്‍ഡ് കൗണ്‍സിലര്‍ എ.എസ്. ലജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് മിനി കെ. വേലായുധന് സ്വാഗതം ആശംസിച്ചു. പരിപാടിയുടെ സമാപന യോഗത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ എസ്. സുദര്‍ശന നിര്‍വഹിച്ചു. സ്കൂള്‍ പിടിഎ പ്രസിഡന്റ് ജ്യോതി രാമകൃഷ്ണന്, എംപിടിഎ വൈസ് പ്രസിഡന്റ് ലിഥിയ സതീശന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജയശ്രീ, ആദില്‍, ക്യാമ്പ് ഡയറക്ടര്‍ പി.ടി. ജിഷ എന്നിവര്‍ ശില്പശാലക്ക് നേതൃത്വം വഹിച്ചു. വിജയലക്ഷ്മി നന്ദി പ്രകാശിപ്പിച്ചു.