കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വിഷുപടക്ക ചന്ത
കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ ആരംഭിച്ചീട്ടുള്ള വിഷു പടക്കചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ ആദ്യവില്പന നടത്തി കൊണ്ട് നിര്‍വഹിച്ചു. കാട്ടൂര്‍ തെക്കുംപാടം പ്രസിഡന്റ് എം.കെ. കണ്ണന് ആദ്യ വില്പന ഏറ്റുവാങ്ങി. പടക്ക ചന്തയില്‍ നിന്നും പ്രമുഖ കമ്പനികളായ ബര്‍മ്മ, അയ്യന്, ചാമ്പ്യന്‍, ശ്രീകാളീശ്വരി എന്നിവകളുടെ ഗുണനിലവാരമുള്ള കമ്പിത്തിരി, മത്താപ്പൂ, മേശാപ്പൂ, തലചക്രം, മുതലായവ ആവശ്യനുസരണം നിശ്ചിത വിലക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍സത്താര്‍ ഡയറക്ടര്‍മാരായ ജൂലിയസ് ആന്റണി, കിരണ്‍ ഒറ്റാലി, സുലഭ മനോജ്, സെക്രട്ടറി ടി.വി. വിജയകുമാര്‍, സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.

വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
കരുവന്നൂര്‍ കാട്ടൂര്‍ റോഡ് തകര്‍ച്ച: കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രക്ഷോഭത്തിലേക്ക്