തൊട്ടിപ്പാള് സെന്റ് മേരീസ് ദേവാലയത്തില് തിരുനാളിന് കൊടികയറി; തിരുനാള് 15,16 തിയതികളില്
മൂര്ക്കനാട്: തൊട്ടിപ്പാള് സെന്റ് മേരീസ് ദേവാലയത്തില് പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടികയറി. കല്ലേറ്റുംകര ഇന്ഫന്റ് ജീസസ് ഇടവക വികാരി ഫാ. വര്ഗീസ് അരിക്കാട്ട് കൊടിയേറ്റുകര്മം നിര്വഹിച്ചു. 14ന് രാത്രി ഏഴിന് നടക്കുന്ന തിരുനാള് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ് കര്മം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു തോമസ് നിര്വഹിക്കും. 15ന് രാവിലെ ഏഴിന് ദിവ്യബലി, ലദ്ദീഞ്ഞ്, നൊവേന, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവക്ക് വികാരി ജനറാള് മോണ്. ജോസ് മാളിയേക്കല് മുഖ്യകാര്മികത്വം വഹിക്കും. രാത്രി 8.30ന് ലദ്ദീഞ്ഞ്, കൂടുതുറന്ന് രൂപം എഴുന്നള്ളിച്ച്വക്കല് എന്നിവക്ക് ചാലക്കുടി നിത്യസഹായ മാതാ ഇടവക അസിസ്റ്റന്റ് വികാരി ഫാ. അന്സന് ആന്റോ കോഴിക്കാടന് കാര്മികത്വം വഹിക്കും. തിരുനാള് ദിനമായ 16ന് പത്തിന് നടക്കുന്ന ആഘോഷകരമായ തിരുനാള് ദിവ്യബലിക്ക് തുമ്പൂര് സെന്റ് മാത്യൂസ് ഇടവക വികാരി ഫാ. സിബു കള്ളാപറമ്പില് മുഖ്യകാര്മികത്വം വഹിക്കും. ഫാ. ഡിബിന് അലുവാശേരി വിസി സന്ദേശം നല്കും. ഉച്ചകഴിഞ്ഞ് നാലിന് ദിവ്യബലി. തുടര്ന്ന് തിരുനാള് പ്രദക്ഷിണം. മരിച്ചവരുടെ ഓര്മദിനമായ 17ന് രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില് ഒപ്പീസ്, അന്നിദ. എട്ടാമിടമായ 23ന് രാവിലെ എട്ടിന് ദിവ്യബലി, സന്ദേശം, ലദ്ദീഞ്ഞ്, നൊവേന, പള്ളിചുറ്റി പ്രദക്ഷിണം എന്നിവക്ക് ബിജ്നോര് രൂപതാ ബിഷപ്പ് മാര് വിന്സെന്റ് നെല്ലായിപറമ്പില് മുഖ്യകാര്മികത്വം വഹിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി റവ. ഡോ. ജോജോ ആന്റണി തൊടുപറമ്പില്, കൈക്കാരന്മാരായ തോമസ് എരുമക്കാട്ടുപറമ്പില്, ജോണ്സന് എലവത്തൂക്കാരന്, ജനറല് കണ്വീനര് വര്ഗീസ് വടക്കന് എന്നിവരുടെ നേതൃത്വത്തില് വിപുലമായ കമ്മിറ്റി പ്രവര്ത്തിച്ചുവരുന്നു.