ദൈവപരിപാലന ഭവനത്തിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: ദൈവപരിപാലനഭവനത്തിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നടന്നു. സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് സമൂഹബലിയർപ്പിച്ചു. സുപീരിയർ ജനറാൾ ബ്രദർ ബാസ്റ്റിൻ കരുവേലിൻ എംഎംബിയുടെ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാൾ മോൺ. വിൽസൺ ഈരത്തറ ഉദ്ഘാടനം നിർവഹിച്ചു. ദൈവപരിപാലന ഭവനം അസിസ്റ്റന്റ് മാനേജർ ബ്രദർ സണ്ണി പള്ളിപുറത്തുക്കാരൻ എംഎംബി റിപ്പോർട്ട്് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യ പ്രഭാഷണം നടത്തി. ഒബിസി ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലർ ദിവ്യ അഭിഷ് പ്രായമായവരെ ആദരിച്ചു. ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് എം. ക്ലീറ്റസ് സമ്മാനദാനം നിർവഹിച്ചു. ദൈവപരിപാലന ഭവനം മാനേജർ ബ്രദർ ഗിൽബർട്ട് ഇടശേരി എംഎംബി, സെന്റ് തോമസ് പ്രൊവഡൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ബ്രദർ ജോസ് ചുങ്കത്ത് എംഎംബി, ചാപ്ലിൻ ദൈവപരിപാലന ഭവനം ഫാ. ഡേവിസ് മാളിയേക്കൽ, സെന്റ് തോമസ് കത്തീഡ്രൽ ട്രസ്റ്റി ഷാജൻ കണ്ടംകുളത്തി, നഗരസഭ കൗൺസിലർ ഒ.എസ്. അവിനാശ്, പ്രൊവിഡൻസ് ഫ്രിട്ടേണിറ്റി മെമ്പർമാരായ ലൂസി ആന്റണി, ഡേവീസ് കരുമാലിക്കൽ എന്നിവർ പ്രസംഗിച്ചു.