പ്രതിഷേധനാമജപ ഘോഷയാത്രയുമായി ശ്രീകൂടല്‍മാണിക്യം ആചാരസംരക്ഷണസമിതി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവം മതാചാര അനുഷ്ഠാനങ്ങളില്‍ ഒതുക്കി നിറുത്താനാവില്ലെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധ നാമജപ ഘോഷയാത്രയുമായി കൂടല്‍മാണിക്യ ആചാര സംരക്ഷണസമിതി. കിഴക്കേനടയില്‍ നിന്ന് വൈകീട്ട് ആരംഭിച്ച ഘോഷയാത്ര കുട്ടംകുളം പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗം തൃപ്രയാര്‍ കപിലാശ്രമം മഠാധിപതി സ്വാമി തേജസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ വി. സായ്റാം സ്വാഗതവും എന്‍.കെ. മധു നന്ദിയും പറഞ്ഞു. നേരത്തെ നടന്ന ഘോഷയാത്രക്ക് എം.വി. വിനോദ്, വി.ആര്. സുകുമാരന്‍, ടി.കെ. സനീഷ്, വിജയന് പാറേക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.

മതം പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹം, മാനവീക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് മുന്നേറണം- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
വെങ്ങോട്ടുംപിള്ളി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തിയ മൃദംഗമേള ഭജന്‍സ് ശ്രദ്ധേയമായി
പൂരം കാവടി ആഘോഷം: ടൗണ്‍ പടിഞ്ഞാട്ടു മുറി വിഭാഗം ഒന്നാം സ്ഥാനം നേടി
പൊറത്തിശേരി കല്ലട ഭഗവതി ക്ഷേത്രത്തില്‍ നട തുറപ്പ് ചടങ്ങുകളുടെ ഭാഗമായി പൊങ്കാല സമര്‍പ്പണം നടത്തി
നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
വള്ളിവട്ടം സെന്റ് ജോസഫ് ദേവാലയത്തില്‍ അമ്പുതിരുനാള്‍ ഇന്നും നാളെയും