മികവിന്റെ പുരസ്കാര നിറവില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ 128 സിബിഎസ്ഇ സ്കൂളുകളുടെ ഈ വര്‍ഷത്തെ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം അടിസ്ഥാനമാക്കി നടത്തിയ റാങ്കിങ്ങില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് പത്താം ക്ലാസില്‍ ഒന്നാം സ്ഥാനവും പന്ത്രണ്ടാം ക്ലാസില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ സഹോദയ തൃശൂരില്‍ സംഘടിപ്പിച്ച സമ്മാനദാന ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ് പുരസ്കാരം ഏറ്റുവാങ്ങി. ഈ നേട്ടം കൊയ്ത വിദ്യാര്‍ഥികളെയും അതിന് അവരെ പ്രാപ്തരാക്കിയ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍ എന്നിവരെയും അനുമോദിക്കുന്നതിന് സ്കൂള്‍ മാനേജ്മെന്റ് പ്രത്യേക സ്വീകരണയോഗം സംഘടിപ്പിച്ചു. സ്കൂള്‍ ചെയര്മാന് സി. സുരേന്ദ്രന്, വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി രാജന്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വിവേകാനന്ദന്, അപ്പുക്കുട്ടന്, ഉണ്ണിക്കൃഷ്ണന്, ഗീത, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ശോഭ ശിവാനന്ദരാജന്‍, ഗിരിജാമണി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിജയങ്ങള്‍ എപ്പോഴും കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ആണെന്നും ജീവിതത്തില്‍ ലക്ഷ്യബോധം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും ചെയര്‍മാനും പ്രിന്‍സിപ്പലും വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. ഇംഗ്ലീഷ് അധ്യാപിക പ്രീത സ്വാഗതവും കോമേഴ്സ് അധ്യാപിക സുജാത നന്ദിയും പറഞ്ഞു.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു