സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ എടുക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
മന്ത്രി ബിന്ദുവിനെ മണ്ഡലത്തിലെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല: എം.പി. ജാക്സന്
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ കള്ളക്കേസ് എടുക്കുന്ന പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോലീസ് സ്റ്റേഷന് മാര്‍ച്ച്. ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ച് കാട്ടുങ്ങച്ചിറയില്‍ ബാരിക്കേഡുകള്‍ വച്ച് പോലീസ് തടഞ്ഞു. കെപിസിസി മുന്‍ സെക്രട്ടറി എം.പി. ജാക്സന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പിഞ്ചുകുഞ്ഞുങ്ങള്‍ക്കുപോലും രക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറി. എല്ലാ വകുപ്പുകളിലും സിപിഎമ്മിന്റെ സെല്‍ഭരണമാണ് നടക്കുന്നത്. എതുകേസിനെ നേരിടാനും കോണ്‍ഗ്രസ് തയാറാണ്. ജനപ്രതിനിധിയെന്ന തലത്തില്‍ പരാജയപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിനെ മണ്ഡലത്തിലെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും എം.പി ജാക്സന് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് അധ്യക്ഷത വിച്ചു. ഡിസിസി സെക്രട്ടറിമാരായ സതീഷ് വിമലന്, ആന്റോ പെരുമ്പിള്ളി, നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ലി സ്വാഗതവും ബ്ലോക്ക് സെക്രട്ടറി എം.ആര്. ഷാജു നന്ദിയും പറഞ്ഞു. ബിഷപ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചിന് മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടന്‍, തോമസ് തൊകലത്ത്, ബാബു തോമസ്, കെ.വി. രാജു എന്നിവര്‍ നേതൃത്വം നല്കി.