മണിപ്പുർ പീഡനത്തിനെതിരെ ദൈവപരിപാലന ഭവനത്തില്‍ പ്രതിഷേധസദസ് നടത്തി

ഇരിങ്ങാലക്കുട: മണിപ്പുര്‍ പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദൈവപരിപാലന ഭവനത്തില്‍ പ്രതിഷേധ സദസ് നടത്തി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് കത്തീഡ്രല്‍ അസി. വികാരി ഫാ. സിബിന് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. അഡ്വ. ജോർഫിന്പെട്ട, കത്തീഡ്രല്‍ ട്രസ്റ്റി ലിംസണ്‍ ഊക്കന്‍, ചാപ്ലിന് ഫാ. ഡേവിസ് മാളിയേക്കല്‍, ഫ്രട്ടേണിറ്റി പ്രസിഡന്റ് വിന്‍സെന്റ് ചക്കാലക്കല്‍, ഹൗസ് ഓഫ് പ്രൊവിഡന്‍സ് മാനേജര്‍ ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബി എന്നിവര്‍ പ്രസംഗിച്ചു.