മന്ത്രിയുടെ ഓഫീസിലേക്കു പ്രതിഷേധ മാര്‍ച്ചുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍
ഇരിങ്ങാലക്കുട: പിഎസ്സിയെ അട്ടിമറിച്ചുള്ള സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ പ്രതിഷേധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ചുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. കുട്ടംകുളം സെന്ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മന്ത്രിയുടെ ഓഫീസിനു മുന്പില് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ യുവമോര്‍ച്ച ജില്ല പ്രസിഡന്റ് സബീഷ് മരുതയൂര് അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ആമുഖപ്രസംഗം നടത്തി. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൈന്‍ നെടിയിരിപ്പില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലവും കത്തിച്ചു. പാര്‍ട്ടി ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷ്, യുവമോര്‍ച്ച ഇരിങ്ങാലക്കുട, ആളൂര്‍ മണ്ഡലം പ്രസിഡന്റുമാരായ പി.ആര്. രനുദ്ധ്, അഞ്ജിത, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, എ.വി. രാജേഷ്, യുവമോര്‍ച്ച ജില്ല സെക്രട്ടറി കെ.രാഹുല്‍, ജിതിന്, കാര്‍ത്തിക്, രഞ്ചിത്ത്, കൗണ്‍സിലര്‍മാരായ അമ്പിളി ജയന്, വിജയകുമാരി, സരിതസുഭാഷ്, ഷാജൂട്ടന്‍ എന്നിവര്‍ നേതൃത്വം നല്കി.