കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
കാട്ടൂര്‍: കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്ും ആരംഭിച്ച മാര്‍ച്ച് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പോലീസ് ബാരിക്കേഡ്വച്ച് തടഞ്ഞു. തുടര്‍ന്നുനടന്ന പൊതുസമ്മേളനം കെപിസിസി എക്സിക്യുട്ടീവ് മെമ്പര്‍ എം.കെ. പോള്‍സണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാറ്റൊ കുരിയന്‍ അധ്യക്ഷനായിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി കെ.കെ. ശോഭനന്, മണ്ഡലം പ്രസിഡന്റുമാരായ എ.എസ്. ഹൈദ്രോസ്, ബാസ്റ്റിന് ഫ്രാന്‍സിസ്, ടി.ആര്. രാജേഷ്, ഹരിദാസ്, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ തങ്കപ്പന് പാറയില്‍ ബിബിന്‍ ബാബു, ടി.ആര്. ഷാജു, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗീതാ മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.