പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്: ഇടതുമുന്നണിക്ക് വിജയം
ഠ ചന്ദ്രൻ കിഴക്കേവളപ്പിൽ പ്രസിഡന്റ്
പുല്ലൂർ: സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ 13 സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചന്ദ്രൻ കിഴക്കേവളപ്പിൽ, പൃഥ്വിരാജ്, അജിത പായമ്മൽ, പരമു, റിജു പോട്ടക്കാരൻ, കെ.എ. ശേഖരൻ, സർഗൻ കാക്കനാടൻ, ബാബു ചുക്കത്ത്, സുനിത വിജയൻ, റിജി റോയ്, ടെന്നീസ് തലവണിക്കര, രഘുത്തമൻ, ലേബി ബാബു തുടങ്ങിയവരാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ. ചന്ദ്രൻ കിഴക്കേവളപ്പിൽ പ്രസിഡന്റായും, പ്രഥ്വിരാജ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. പുല്ലൂർ ബാങ്കിന്റെ ചരിത്രത്തിലാദ്യമായാണ് മത്സരമില്ലാതെ ഒരു പാനൽ തരഞ്ഞെടുക്കപ്പെടുന്നത്.