കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ടൗണ്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക വയോജനദിനം ആചരിച്ചു
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ടൗണ്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊറത്തിശേരി, നോര്‍ത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് എന്നീ യൂണിറ്റുകള്‍ സംയുക്തമായി ലോക വയോജനദിനം ആചരിച്ചു. സാഹിത്യകാരന് ഖാദര്‍ പട്ടേപ്പാടം സമ്മേളനം ഉദ്ഘടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഖാദര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. കെ.ആര് പീതാബരന്‍, പി.ഓ ജോസഫ്, കെ.ജി സുബ്രഹ്മണ്യന്, ജോണ്സണ് തോട്ടാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗുരുദക്ഷിണ അവാര്‍ഡ് ജേതാവ് കലാമണ്ഡലം ഉണ്ണികൃഷ്ണനെ ബ്ലോക്ക് പ്രസിഡന്റ് എം.കെ ഗോപിനാഥന് മാസ്റ്റര്‍ ആദരിച്ചു. ജീവിതശൈലി രോഗങ്ങളെ കുറിച്ച് ആയുര്‍വേദ ചീഫ് ഫിസിഷ്യന്‍ ഡോ.പി.വിജയന് ക്ലാസെടുത്തു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ