കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടവരമ്പ് കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ വെച്ച് ഏകദിന പഠന ക്യാമ്പ് നടത്തി. ജില്ലാ ട്രഷറര്‍ ടി എ രാമകൃഷ്ണന് പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.വി.ഷാജന് മാസ്റ്റര്‍, എ.കെ.രാജന്, എം.വി.സതീഷ് ബാബു, തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ ജോയിന്റ് സെക്രട്ടറി എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രടറി ടി.ജി.ശങ്കരനാരായണന് സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് പി.ആര്. ബാലന് നന്ദിയും പറഞ്ഞു.