വേണുജിക്ക് യുറൈസ് വേദിക് സംഗീത അക്കാദമിയുടെ നൃത്യപിതാമഹന് ബഹുമതി
വേണുജി
ഇരിങ്ങാലക്കുട: കൂടിയാട്ടം കുലപതിയും അഭിനയഗുരുവുമായ വേണുജിക്ക് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുറൈസ് വേദിക് സംഗീത അക്കാദമിയുടെ നൃത്യ പിതാമഹന് ബഹുമതി നല്കി ആദരിക്കുന്നു. നവരസ സാധന എന്ന അഭിനയപരിശീലന പദ്ധതി ആവിഷ്കരിച്ച് നൂറിലേറെ ശില്പശാലകളിലൂടെ ആയിരത്തി അഞ്ഞൂറോളം നര്‍ത്തകര്‍ക്കും നടീനടന്മാര്ക്കും അഭിനയപരിശീലനം നല്‍കിയതിനു പുറമെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ (ഡല്‍ഹി), ഇന്റര്‍കള്‍ച്ചറല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (സിംഗപ്പൂര്‍) എന്നീ സ്ഥാപനങ്ങളില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയായി ഒന്നര പതിറ്റാണ്ടു കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തമായി ആവിഷ്ക്കരിച്ച നൊട്ടേഷന്‍ പദ്ധതിയിലൂടെ കേരളീയനാട്യ പാരമ്പര്യത്തിലെ 1341 കൈമുദ്രകള്‍ രേഖപ്പെടുത്തിയിട്ടുള്ള മുദ്ര എന്ന ബൃഹത് ഗ്രന്ഥം ഈയിടെയാണ് പ്രസിദ്ധീകരിച്ചത്.
പ്രശസ്ത സംഗീതജ്ഞ ഗുരു മാ ചിന്മയിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന വേദിക് സംഗീത് നാടക അക്കാദമി 28ന് രാവിലെ 11 ന് ഇരിങ്ങാലക്കുട നടനകൈരളിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ബഹുമതി വേണുജിക്കു സമര്‍പ്പിക്കും. കേരള സംഗീത നാടക അക്കാദമി ചെയര്മാന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത കലാകാരി കപില വേണു പാര്‍വതിവിരഹം അഭിനയം അവതരിപ്പിക്കും.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി