യു ഡി എഫ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി
യു ഡി എഫ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരൂപ്പടന്നയില്‍ നിന്നും വെള്ളാങ്ങല്ലൂരിലേക്ക് നടത്തിയ പദയാത്ര യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് ഉത്ഘാടനം ചെയ്യുന്നു.
കോണത്തുക്കുന്ന് : സംസഥാന സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ യു ഡി എഫ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരൂപ്പടന്നയില്‍ നിന്നും വെള്ളാങ്ങല്ലൂരിലേക്ക് പദയാത്ര നടത്തി. യു ഡി എഫ് ചെയര്മാന് അയൂബ് കരൂപ്പടന്ന നയിച്ച പദയാത്ര യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് ഉത്ഘാടനം ചെയ്തു ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഇ. എസ്.സാബു മുഖ്യ അതിഥിയായി. സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം സനീര്‍ ഉത്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ ജാഥ വൈസ് ക്യാപ്റ്റന്‍ സദക്കത്തുള്ള, ജാഥ മാനേജര്‍ വി മോഹന്‍ദാസ്, കൊച്ചു ഇബ്രാഹിം ഹാജി, ഇ. വി സജീവ്, രഞ്ജിനി ടീച്ചര്‍,ധര്മജന് വില്ലേടത്, റസിയ അബു എന്നിവര്‍ സംസാരിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി