ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന് റൈസ് ബക്കറ്റ് ചലഞ്ച് നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന് സംഘടിപ്പിച്ച റൈസ് ബക്കറ്റ് ചലഞ്ചിന്റെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റൈസ് ബക്കറ്റ് ചലഞ്ച് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമുള്ള ഏഴോളം അഗതി മന്ദിരങ്ങളിലേക്കായി സ്റ്റാഫ് അംഗങ്ങളില്‍ നിന്നായി എട്ട് ക്വിന്റല്‍ അരിക്ക് തുല്യമായ തുക സമാഹരിച്ച് നല്കി. പരിപാടിയുടെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ പ്രൊവിഡന്‍സ് ഹോം സുപ്പീരിയര്‍ ബ്രദര്‍ ഗില്‍ബര്‍ട്ടിന് റൈസ് ബക്കറ്റ് നല്കി നിര്‍വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയി പയ്യപ്പിള്ളി, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ്, റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എലിസബത്ത് ഏലിയാസ്, സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന് കോ- ഓര്‍ഡിനേറ്റര്‍മാരായ ഡോ. അരുണ്‍ അഗസ്റ്റിന്, പി.വി. ഭാഗ്യശ്രീ, അഡ്വൈസര്‍ കെ.എസ്. നിതിന്‍ എന്നിവര്‍ പ്രസംഗിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി