കൂടല്‍മാണിക്യം ക്ഷേത്രത്തിൽ തൃപ്പുത്തരി സദ്യക്കുള്ള കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തൃപ്പുത്തരി സദ്യയുടെ ഭാഗമായുള്ള കലവറ നിറയ്ക്കല്‍ നടന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേനടപ്പുരയില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍, അഡ്വ. കെ.ജി. അജയകുമാര്‍, പ്രേമരാജന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ദേവസ്വം മാനേജര്‍ കെ. സജിത്ത്, ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
തൃപ്പുത്തരി സദ്യയ്ക്ക് ആവശ്യമായ ഉണക്കലരി, പച്ചക്കറി, ചേന, ചേമ്പ്, നാളികേരം, പപ്പടം മുതലായവ ഭക്തജനങ്ങള്‍ സമര്‍പ്പിച്ചു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങള്‍.
നാളെ ഉച്ചയ്ക്ക് 12ന് പോട്ട പ്രവൃത്തികച്ചേരിയില്നിന്ന് പുറപ്പെട്ടുവരുന്ന തണ്ടിക വൈകീട്ട് ഏഴോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും.