മന്ദാരപ്പള്ളി ഭാഗത്ത് നടത്തിയ വ്യാപക പരിശോധനയില്‍ വാഷ് കണ്ടെത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് പാര്‍ട്ടി വാസുപുരം മന്ദാരപ്പള്ളി ഭാഗത്ത് നടത്തിയ വ്യാപക പരിശോധനയില്‍ മറ്റത്തൂര്‍ വില്ലേജില്‍ വാസുപുരം മന്ദരപ്പിള്ളി ദേശത്ത് ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ 110 ലിറ്റര്‍ വാഷ് കണ്ടെത്തി. ഒരു അബ്കാരി കേസെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് എടുത്തത്. പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണ സംഘത്തില്‍ സിഇഓ മാരായ എ.ടി. ഷാജു, സി.വി. രാജേന്ദ്രന് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു