റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം: പ്രതിഷേധം ശക്തം
ഇരിങ്ങാലക്കുട: മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ നഗരസഭയുടെ അലംഭാവത്തിനെതിരേ പ്രതിഷേധം ശക്തം. പുല്ലൂര്‍ മഠത്തിക്കര സ്വദേശി മുക്കുളം മോഹനന്റെ മകന് ബിജോയ് (45) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എന്‍വൈഎസ്, ലോറി ഓണേഴ്സ് അസോസിയേഷന്, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ അപകടം നടന്ന മാര്‍ക്കറ്റ് റോഡിലെ കുഴികളില്‍ റീത്തുവച്ച് പ്രതിഷേധിച്ചു. എസ്എന്‍ബിഎസ് സമാജം പരിസരത്തുനിന്ന് വിലാപയാത്രയായി എത്തിയാണ് കുഴിയില്‍ റീത്ത് വെച്ചത്. എസ്എന്‍വൈഎസ് പ്രസിഡന്റ് കെ.യു. അനീഷ്, സെക്രട്ടറി വിജു കൊറ്റിക്കല്‍, ലോറി ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് പീച്ചി ജോണ്സണ്, ഷിജില്‍ കവരങ്ങാട്ടില് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
ഇരിങ്ങാലക്കുട: നഗരസഭ ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ്കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ സമരം നടത്തി. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഷാജൂട്ടന്‍, അമ്പിളി ജയന്, ആര്‍ച്ചാ അനീഷ്, വിജയകുമാരി അനിലന്‍, സരിതാ സുഭാഷ്, മായാ അജയന്, സ്മിതാ കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
നഗരസഭ പരിധിയിലെ റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയ്യാറാകാത്തതില്‍ എല്‍ഡി എഫ് പ്രതിഷേധം.
ഇരിങ്ങാലക്കുട: വാഹനാപകടത്തില്‍ യുവാവ് മരിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും നഗരസഭ പരിധിയിലെ റോഡുകളിലെ കുഴികള്‍ അടയ്ക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും തയ്യാറാകാത്ത നഗരസഭ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് എല്‍ഡിഫ് കൗണ്‍സിലര്‍മാര്‍. നഗരസഭ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്തു.
നഗരസഭയിലെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ഒരു നോക്കുകുത്തി ആയി മാറിയിരിക്കുകയാണെന്നും സര്‍ക്കാരിനെ വിമര്‍ശിച്ച് ഉത്തരവാദിത്വങ്ങളില്‍ നിന്നും ഭരണസമതി ഒിച്ചോടുകയാണെന്നും എല്‍ഡിഎഫ് കുറ്റപ്പെടുത്തി. സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അല്‍ഫോണ്‍സ തോമസ് അധ്യക്ഷയായിരുന്നു. സി.സി. ഷിബിന്‍, ടി.കെ ജയാനന്ദന്, രാജി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.