കരുവന്നൂരോണം 2023 സംഘടിപ്പിച്ചു
തൃശൂര്‍ ജില്ലയിലെ കരുവന്നൂര്ക്കാരുടെ യൂ എ ഇ ലെ കൂട്ടായ്മയായ ഏക യുഎ ഇ സംഘടിപ്പിച്ച കരുവന്നൂരോണം 2023 യൂ എ ഇ ലെ പ്രമുഖ ബിസിനസ്മാന് മാരും സാമൂഹ്യ പ്രവര്‍ത്തകരുമായ സജി ചെറിയാന്, തോമസ് കോയാട്ട് എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ കരുവന്നൂര്ക്കാരുടെ യൂ എ ഇ ലെ കൂട്ടായ്മയായ ഏക യുഎ ഇ കരുവന്നൂരോണം 2023 സംഘടിപ്പിച്ചു. അജ്മാനിലേ തുമ്പയ് ഹോസ്പിറ്റലിറ്റി ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പരിപാടി യൂ എ ഇ ലെ പ്രമുഖ ബിസിനസ്മാന് മാരും സാമൂഹ്യ പ്രവര്‍ത്തകരുമായ സജി ചെറിയാന്. തോമസ് കോയാട്ട് എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.. ഏക യൂ എ ഇ ചെയര്മാന് ബെന്നി തേലപ്പിള്ളി അധ്യക്ഷത വഹിച്ചു. ദേശങ്ങളുടെ വാശിയേറിയ വടം വലിമത്സരത്തില്‍ തേലപ്പിള്ളി കൊമ്പന്‍സിനെ തോല്‍പ്പിച്ചു ചെറിയ പാലത്തിന്റെ കറുത്ത കുതിരകള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മൂര്‍ക്കനാട് മൂര്ക്കന്സ്. ഏട്ടുമുന മല്ലന്‍സ് മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജനറല്‍ കണ്‍വീനര്‍ ജോബ് ചിറ്റിലപിള്ളി, സെക്രട്ടറി സലീത് , ട്രഷര്‍ ഷാജഹാന് എന്നിവര്‍ സംസാരിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍