വൈലോപ്പിള്ളി അനുസ്മരണവും കാവ്യസദസ്സും സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയും കാവ്യശിഖയും ചേര്‍ന്ന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച് വൈലോപ്പിള്ളി അനുസ്മരണവും കാവ്യ സദസും ചടങ്ങില്‍ പി കെ ഭരതന് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.
ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയും കാവ്യശിഖയും ചേര്‍ന്ന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ വൈലോപ്പിള്ളി അനുസ്മരണവും കാവ്യ സദസും സംഘടിപ്പിച്ചു. പി.കെ ഭരതന് മാസ്റ്റര്‍ വൈലോപ്പിള്ളി അനുസ്മരണം നടത്തി. പ്രൊ .സാവിത്രി ലക്ഷ്മണന്, ഡോ. കെ. രാജേന്ദ്രന് ,വി. എന്‍. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു .പ്രൊ.ലക്ഷ്മണന് നായര്‍, രാമചന്ദ്രന് കാട്ടൂര്‍ , പി.എന്‍ സുനില്‍, കൃഷ്ണകുമാര്‍ മാപ്രാണം, രാധാകൃഷ്ണന് കിഴുത്താണി, രാധാകൃഷ്ണന് വെട്ടത്ത്, സി.ജി രേഖ, നന്ദന കൃഷ്ണകുമാര്‍, കെ. വേണുഗോപാല്‍, വിനോദ് എടതിരിഞ്ഞി , ആന്റണി കൈതാരത്ത് , മീര മാധവന്, സുധീഷ് അമ്മവീട് , സ്വരാജ് .പി.ടി , ജോസ് മഞ്ഞില, റഷീദ് കാറളം തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു . ഷെറിന് അഹമ്മദ് സ്വാഗതം പറഞ്ഞു. കെ.എന്‍ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന് നന്ദി പറഞ്ഞു. ഓണത്തോട് അനുബന്ധിച്ച് മേഖല കമ്മിറ്റി നടത്തിയ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.